വനം മന്ത്രിയായിരിക്കെ കെ സുധാകരന് വ്യാപക അഴിമതി നടത്തിയെന്ന് കെ. സുധാകെന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരില്‍ നേരിട്ടെത്തി മറ്റൊരു കേസില്‍ പിടിച്ച ചന്ദന തൈലം കടത്തി കൊണ്ടു പോയെന്നും ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു.
32 കോടിയില്‍ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി സുധാകരന് അനധികൃതമായി ചെലവാക്കി. അനധികൃത സമ്പാദ്യം മുഴുവന്‍ ചെന്നൈയിലെ ചിട്ടിയില്‍ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്.
ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ തെളിവ് തന്റെ പക്കലുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു. കൈവശമുള്ള തെളിവുകളെല്ലാം വിജിലന്‍സിന് നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു അറിയിച്ചു.
അതേസമയം, അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടര്‍ന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സുധാകരന്റെ മുന്‍ ഡ്രൈവറുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിരുന്നു. വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടി.
കെ കരുണാകരന് ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


