പോത്താനിക്കാട്: അനധികൃതമായി വിദേശ മദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കല്‍ വീട്ടില്‍ രാജനാണ് (60) പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒന്‍പതു ലിറ്റര്‍ വിദേശ മദ്യവും, ഉപയോഗിച്ചിരുന്ന സ്കൂട്ടറും, കൈവശമുണ്ടായിരുന്ന പൈസയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പോത്താനിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ നോബിള്‍ മാനുവല്‍, സബ് ഇന്‍സ്പെക്ടര്‍ ശശി എന്‍.പി, എ,എസ്.ഐ അഷ്റഫ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലിം, സിവില്‍ പോലീസ് ഓഫീസര്‍ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട്ഇയാള്ക്കെതിരെ ഊന്നുകല്‍, കുട്ടമ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കോതമംഗലം എക്സൈസ് ഓഫീസിലും കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


