ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങിെന്റ കുടുംബാംഗത്തെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കി. വാള് സ്ട്രീറ്റ് ജേണലില്‍ ജോലി ചെയ്തിരുന്ന ചുന്‍ ഹാന്‍ വോങ് എന്ന സിംഗപ്പൂര്‍ പൗരനെയാണ് പുറത്താക്കിയത്. ചുന്‍ ഹാന്‍ വോങ്ങിെന്റ മാധ്യമപ്രവര്ത്തകന് എന്ന പദവി പുതുക്കി നല്‍കേണ്ടതില്ലെന്നും ചൈനീസ് ഭരണകൂടം സ്ഥാനപത്തോട് നിര്‍ദേശിച്ചു. 2014 മുതല്‍ വാള് സ്ട്രീറ്റ് ജേര്ണലിെന്റ ബെയ്ജിങ് ബ്യൂറോയിയില്‍ ജോലിചെയ്യുന്നയാണളാണ് വോങ്.
ഷി ജിപിങ്ങിെന്റ ബന്ധു മിങ് ചാന് ഉള്‍പ്പെട്ട ആസ്ട്രേലിയ ആസ്ഥാനമായി നടന്ന വന്‍ ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെ കുറിച്ച് വിശദ റിപ്പോര്‍ട്ടാണ് സ്ട്രീറ്റിലൂടെ പുറത്തുവിട്ടത്.ആസ്ട്രേലിയന്‍ പൗരത്വമുള്ള മിങ് ചായ് കുപ്രസിദ്ധ ചൂതാട്ടക്കാരോടൊപ്പം കാസിനോകളില്‍ നടത്തിയ ചൂതാട്ടം സംബന്ധിച്ചും ആഡംബര ജീവിതത്തെ കുറിച്ചും വ്യക്തമായ രേഖകള്‍ സഹിതമാണ് വോങ് റിേപ്പാര്‍ട്ട് ചെയ്തിരുന്നത്. മെല്‍ബണ്‍ ആസ്ഥാനമായി നടന്ന കള്ളപ്പണമിടപാടുകളില്‍ ചായ്യുടെ പങ്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മിങ് ചായുടെ കൃത്യങ്ങളെ കുറച്ച് ഷി ജിന്‍പിങ്ങിന് അറിവുണ്ടായിരുന്നുന്നോ എന്നും അദ്ദേഹത്തിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നോ റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നില്ല.
രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരെ എതിര്‍ക്കും. രാജ്യത്തിെന്റ നിയമമനുസരിച്ച് അത്തരക്കാരെ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ചൈനയില്‍ രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യ സമ്ബത്ത് എന്നത് അതീവരഹസ്യമാണ്. അത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടന്നത് കുറ്റമായാണ് അധികാരികള്‍ കണക്കാക്കുന്നത്.