അബുദാബി: യുഎഇയില്‍ രക്ഷാപ്രവര്‍ത്തകരെയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന വിമാനം തകര്‍ന്ന് വീണു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും മരിച്ചെന്നാണ് വിവരം. റാസല്‍ഖൈമയിലെ ജബല്‍ ജെയ്സ് മലനിരകളിലാണ് വിമാനം തകര്‍ന്നു വീണതെന്ന് അന്താരാഷ്ട്ര മാധ്യമമായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.
എമിറേറ്റ്സ് വാര്‍ത്താ ഏജന്‍സിയായ ഡബ്ല്യുഎഎം ഉം ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അഗസ്തവെസ്റ്റ്ലാന്ഡ് എഡബ്ല്യു39 എന്ന വിമാനമാണ് തകര്‍ന്നു വീണത്. അതേസമയം, വിമാനത്തില്‍ എത്ര പേരാണ് ഉണ്ടായിരുന്നത് എന്ന് വ്യക്തമായിട്ടില്ല.


