കലബാര്‍: സന്തോഷത്തില്‍ തീപ്പൊരി വേദിയില്‍ നിറച്ചതോടെ മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി. മിസ് കോംഗോയുടെ മുടിക്കാണ് തീപിടിച്ചത്. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം.
വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയായിരുന്നു. നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ കോംഗോ സുന്ദരിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു. അവതാരകന് ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.


