ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണവൈറസ് വ്യാപനം തടയാൻ ഡബ്യൂഎച്ച്ഒ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ട്രംപിന്റെ ആരോപണം. ആവശ്യാനുസരണമുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ സംഘടന പരാജയപ്പെട്ടു. അതിനാല്‍ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്ക നല്‍കിയിരുന്ന ധനസഹായം ഇനി മറ്റ് ആഗോള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറയുന്നത്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുമെന്ന് ട്രംപ് മെയ് 19ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.


