മോസ്കോ: അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ വ് ളാദിമിര്‍ പുടിന്റെ രഹസ്യ കാമുകി ഇരട്ട പെറ്റു. റഷ്യയുടെ രഹസ്യ പ്രഥമ വനിതയെന്ന് അറിയപ്പെടുന്ന വ് ളാഡിമിര്‍ പുടിന്റെ രഹസ്യ കാമുകി 36കാരിയായ അലീന കബാവേ ആണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയാണ് അലീന രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പുടിനും അലീനയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍ പുടിന് അലീനയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. 2013ലായിരുന്നു ഭാര്യ ലൂദ്മില ഷെക്ബെനോവുമായുള്ള 30 വര്‍ഷം നീണ്ട ദാമ്ബത്യബന്ധം പുടിന് അവസാനിപ്പിച്ചത് . ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്.
മുന്‍ ഒളിമ്ബിക്സ് സ്വര്‍ണമെഡല്‍ ജേതാവും ജിംനാസ്റ്റിക് താരവുമാണ് അലീന കബാവേ. കായിക രംഗത്ത് നിന്ന് മാറിയ ശേഷം ഇവര്‍ മോഡലിംഗ് രംഗത്താണ് ശ്രദ്ധേയായത്. കൂടാതെ ഇപ്പോള്‍ ഇവര്‍ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ചുമതലയും വഹിക്കുന്നുണ്ട്.


