കാറിയോ: ഈജിപ്തിലുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. വിയറ്റ്നാമില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്. 12പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗീസാ പിരമിഡിന് സമീ
പത്താണ് സ്ഫോടനം ഉണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു പൊട്ടിത്തെറി. പരിക്കേറ്റവരില്‍ ഡ്രൈവര്‍ ഒഴികെ എല്ലാവരും വിയറ്റ്നാമില്‍ നിന്നുള്ളവരാണ്.

