ലാഹോര്‍: വ്യോമപാത ഇന്ത്യക്കായി ഉടന്‍ തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്. ജൂണ്‍ 14 വരെ വ്യോമപാതകള്‍ അടച്ചിടുമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് പൂര്‍ണമാകുന്നതുവരെ വ്യോമപാത തുറക്കാന്‍ സാധ്യതയില്ലെന്നാണ് പാക്കിസ്ഥാന് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും മുന്‍ നിലപാടില്‍ അവര്‍ മാറ്റംവരുത്തിയിട്ടില്ല.
ഫെബ്രുവരി 26ലെ ബാലാക്കോട്ട് ആക്രമണശേഷമാണ് പാക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കു നിഷേധിച്ചത്. ന്യൂഡല്‍ഹി, ബാങ്കോക്ക്, ക്വാലാലംപുര്‍ വിമാനങ്ങള്‍ക്കൊഴികെ മറ്റു വിമാനങ്ങള്‍ക്ക് മാര്‍ച്ച് 27ന് പാക്കിസ്ഥാന് വ്യോമപാത തുറന്നു നല്‍കിയിരുന്നു.


