ദില്ലി: ഇന്ത്യാ-പാക് ചര്‍ച്ചയ്ക്കെതിരെ വിസമ്മതം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇമ്രാന് ഖാന് രംഗത്ത്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇന്ത്യന്‍ നേതൃത്വത്തെ നയിക്കുന്നതെന്ന് ഇമ്രാന് ഖാന് കര്‍താര്‍പൂര്‍ ഇടനാഴിക്ക് തറക്കില്ലിട്ട് പറഞ്ഞു. ചര്‍ച്ചയ്ക്കും സാര്‍ക്ക് ഉച്ചകോടിയിലെ പങ്കാളിത്തത്തിനുമുള്ള ക്ഷണം ഇന്ത്യ തള്ളിയതിനു പിന്നാലെയാണ് ഇമ്രാന് ഖാന്റെ വിമര്‍ശനം. ഇന്ത്യ സമാധാനത്തിന് ഒരു ചുവടു വച്ചാല്‍ പാകിസ്ഥാന് രണ്ടു ചുവടു വയ്ക്കും എന്ന് ഇമ്രാന് പറഞ്ഞു.
ആണവശക്തികളായ രണ്ടുരാജ്യങ്ങള്‍ക്കിടയില്‍ യുദ്ധത്തിലൂടെ പ്രശ്നപരിഹാരം ഉണ്ടാവില്ല. കശ്മീര്‍ എന്ന ഒറ്റവിഷയം പരിഹരിക്കണം എന്ന ഉപാധിയും ഇമ്രാന് മുന്നോട്ടു വച്ചു.
ഇന്ത്യ-കര്‍താര്‍പൂര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത് അനുചിതമായെന്ന് ഇമ്രാന് ഖാനെതിരെ ഇന്ത്യ തിരിച്ചടിച്ചു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരും. ഭീകരരെ സംരക്ഷിക്കില്ല എന്ന വാക്ക് പാകിസ്ഥാന് പാലിക്കണമെന്നും ഇന്ത്യ മറുപടി നല്കി. കര്‍താര്‍പൂര്‍ ഇടനാഴി തുറന്നതിന്റെ പേരില്‍ ഇന്ത്യാ പാക് ചര്‍ച്ചയ്ക്കു സാഹചര്യമില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

