മെല്‍ബണ്‍ : മെല്‍ബണ്‍ വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ് മൂടിയ അന്തരീക്ഷം. ഇന്ന് രാവിലെ വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ കഴിഞ്ഞില്ല. കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനങ്ങള്‍ ഇറങ്ങാന്‍ വൈകിയതോടെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ യാത്രകള്‍ പലതും താളം തെറ്റി. പല വിമാനങ്ങളും റദ്ധാക്കിയതായും സൂചനയുണ്ട്.
കണക്ഷന് ഫ്ളൈറ്റുകള്‍ മിസ്സാകുവാനുള്ള ചാന്‍സ് ഉണ്ടെങ്കില്‍, യാത്രികരെ – കുലാലംപൂര്‍ /സിംഗപ്പൂര്‍-എയര്‍പോര്‍ട്ടുകളില്‍, താമസ സൗകര്യം, ഭക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി യാത്ര പൂര്‍ത്തീകരിക്കുവാന്‍ തങ്ങള്‍ സജ്ജരാണെന്ന് സിംഗപ്പൂര്‍ , മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഏഷ്യ ട്രാവെല്‍സ് മാനേജ്മെന്റിനോട് അറിയിച്ചു.
ഇന്ന് രാവിലെ മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങളെ മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിക്കുന്നു. ആയതിനാല്‍ -ഡൊമസ്റ്റിക്/ഇന്റര്‍നാഷണല്‍- വിമാനങ്ങളുടെ വരവും, പുറപ്പെടലും വൈകിയേക്കാം,” മെല്‍ബണ്‍ എയര്‍പോര്‍ട്ട് ട്വീറ്റ് ചെയ്തു.
മെല്‍ബണ്‍ മൂടല്‍മഞ്ഞ് കാരണം സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര വിമാനം സിഡ്നിയിലേക്ക് തിരിച്ചുവിടേണ്ടി വന്നു.
വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമ്പോള്‍, ലാന്‍ഡ് ചെയ്യേണ്ട വിമാനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു, അതായത് റണ്‍വേയില്‍ കിടക്കുന്ന വിമാനങ്ങള്‍ക്ക് പുറപ്പെടുന്നതിന് കൂടുതല്‍ കാലതാമസം ഉണ്ടാകാം. മൂടല്‍മഞ്ഞ് സാധാരണയായി അതി രാവിലെ രൂപപ്പെടുകയും, ദിവസം പുരോഗമിക്കുമ്പോള്‍ ഉയരുകയും ചെയ്യും. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരാന്‍ സാധ്യത ഉള്ളതിനാല്‍ -ഫ്ലൈറ്റിന്റെ വിശദാംശങ്ങള്‍ക്ക്, നിങ്ങളുടെ എയര്‍ലൈനുമായി ബന്ധപ്പെടുകയോ, ഓണ്‍ലൈന്‍ ചെക്കിങ് ചെയ്യുമ്പോള്‍ കിട്ടുന്ന നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധിക്കുകയോ ചെയ്യണമെന്ന്- എയര്‍പോര്‍ട്ട് അധികൃതര്‍ അഭിപ്രായപ്പെട്ടു.


