ദുബായ്: യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. പാകിസ്ഥാനിലെ വിമാനത്താവളങ്ങള്‍ അടച്ചതാണ് യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. വിമാനങ്ങള്‍ എപ്പോഴാണ് പുനഃരാരംഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാനിലേക്ക് പോകാനായി യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിലെത്തിയ നിരവധിപ്പേരാണ് വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം കുടുങ്ങിയത്.

