
ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ സ്ഫോടനങ്ങളില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിരവധി ഇന്ത്യക്കാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരരാണ് ശ്രീലങ്കയില്‍ ആക്രമണം നടത്തിയത്.

