ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതുമായി ബന്ധപ്പെട്ട ബ്രെക്സിറ്റ് കരാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്സിറ്റ് വിഷയം പ്രധാനമന്ത്രി തെരേസ മേയില്‍ നിന്നു നിയന്ത്രണമേറ്റെടുത്തു പാര്‍ലമെന്റ്.

വിഷയത്തില്‍ ഇനി തീരുമാനമെടുക്കുന്നതു സര്‍ക്കാരല്ല, പാര്ലമെന്റായിരിക്കുമെന്ന പ്രമേയം 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പാസ്സായതോടെയാണു നാടകീയ വഴിത്തിരിവ്. പ്രമേയത്തെ എതിര്‍ത്തു 302 പേരും അനുകൂലിച്ച് 329 പേരും വോട്ടു ചെയ്തു. തീരുമാനത്തില്‍ പ്രതിഷേധിച്ച് 3 മന്ത്രിമാര്‍ രാജി വച്ചു. കണ്‍സര്‍വേറ്റിവ് എംപിമാരുടെ ഔദ്യോഗിക കൂട്ടായ്മയായ ‘1922 സമിതി’യുമായി മേ ഇന്നു കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാജി സംബന്ധിച്ച സൂചന നല്കാനാണിതെന്നു സംശയിക്കുന്നു.


