ഇസ്ലാമാബാദ്: കശ്മീര്‍ ചാവേര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കാന്‍ തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഈ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയാണു പരിഹരിക്കേണ്ടത്. നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയല്ല, മറിച്ച് പാക്കിസ്ഥാന്റെ ശേഷി കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇമ്രാന് ഖാന് പറഞ്ഞു.

സൈനിക നടപടി പരിധി വിട്ടാല്‍ പിന്നെ ആരുടെയും നിയന്ത്രണത്തില്‍ നില്‍ക്കില്ല. രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങളാണ് നിയന്ത്രണ രേഖ കടന്ന് എത്തിയത്. അവരെ വെടിവച്ചിട്ടു. രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ളതായും പ്രധാനമന്ത്രി പറഞ്ഞു.


