അബുദാബി: ഭര്‍ത്താവിനോടുള്ള ദേഷ്യത്തെ തുടര്‍ന്ന് നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിക്കെതിരെയുള്ള കേസ് അബുദാബി കോടതിയില്‍. യു.എ.യിലെ അറബ് കുടുംബത്തില്‍ വീട്ടുവേല ചെയ്തിരുന്ന എത്യോപ്യന്‍ യുവതിയാണ് ഈ കൊടും ക്രൂരത ചെയ്തത്. താന്‍ ഗര്‍ഭിയാണെന്ന സത്യം മറച്ചുവച്ചാണ് യുവതി ജോലി ചെയ്തിരുന്നതെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലി ചെയ്യുന്ന വീടിന്റെ ശുചിമുറിയിലാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഉടനെ തന്നെ യുവതി കുഞ്ഞിനെ തറയില്‍ അടിച്ച് കൊല്ലുകയായിരുന്നു. കത്തി ഉപയോഗിച്ച് കുഞ്ഞിനെ കുത്തുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം മാലിന്യ കൂമ്ബാരത്തില്‍ തള്ളി.
മൃതദേഹം ശുചീകരണ ജീവനക്കാര്‍ കണ്ടെതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതോടെ യുവതി കുറ്റം സമ്മതിച്ചു. ഭര്‍ത്താവിനോടുള്ള പ്രതികാരവും കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള പേടികൊണ്ടുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭിയായിരുന്ന സമയത്ത് ഭര്‍ത്താവിനെ കാര്യങ്ങള്‍ അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. മാത്രമല്ല ഗര്‍ഭത്തെ ഭര്‍ത്താവ് അംഗീകരിക്കില്ലെന്ന് പറഞ്ഞു . കുഞ്ഞ് അയാളുടേതല്ലെന്ന് കൂടി പറഞ്ഞപ്പോള്‍ യുവതിക്ക് സഹിക്കാന്‍ പറ്റിയില്ല. ഇതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.

