മസ്കത്ത്: ഒമാനില്‍ 3 തസ്തികകളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ന്യുട്രീഷനിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, എക്സ് റേ ടെക്നീഷ്യന് തസ്തികകളിലാണിതു നടപ്പാക്കുക. ഈ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
നിയമനങ്ങള്‍ക്കായി സ്വദേശികളില്‍ നിന്നു സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. 30നും ജനുവരി പത്തിനും ഇടയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ആരോഗ്യ മന്ത്രാലയത്തില്‍ പല തസ്തികകളില്‍ നിന്നും വിദേശികളെ ഒഴിവാക്കുകയാണ്. നഴ്സിങ് മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.


