ജക്കാര്‍ത്ത: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനു പിന്നാലെ അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലും അര്‍ജന്റീന ബ്രസീലിനെ പരാജയപ്പെടുത്തി.
ഇന്നു വൈകിട്ട് ജക്കാര്‍ത്ത ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0 നാണ് നിലവിലുള്ള ജേതാക്കളായ ബ്രസീല്‍ പരാജയപ്പെട്ടത്.
ക്യാപ്റ്റന്‍ ക്ലൗഡിയോ എച്ചേവെറിയുടെ ഹാട്രിക് മികവിലാണ് അര്‍ജന്റീനയുടെ സെമി പ്രവേശം. 28, 58, 71 മിനിറ്റുകളിലായിരുന്നു എച്ചേവെറിയുടെ ഗോളുകള്‍.
ജര്‍മനിയാണ് സെമിയിലെ അര്‍ജന്റീനയുടെ എതിരാളികള്‍. ശനിയാഴ്ച നടക്കുന്ന മറ്റു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഫ്രാന്‍സ് ഉസ്ബെക്കിസ്ഥാനേയും മാലി മൊറോക്കൊയേയും നേരിടും.