മോസ്കോ: റഷ്യയില്‍ ഭൂഗര്ഭഖനിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നിര്‍മാണത്തൊഴിലാളികളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഖനിയ്ക്കുള്ളില്‍ പെട്ട ഒമ്പതു തൊഴിലാളികളില്‍ എട്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു തൊഴിലാളിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല.
തീപിടിച്ചതിനെ തുടര്‍ന്ന് ഖനിയ്ക്കുള്ളില്‍ പുക നിറഞ്ഞത് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. മോസ്കോയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെ സൊളിമാസ്കിലാണ് ഖനി സ്ഥിതി ചെയ്യുന്നത്. പൊട്ടാഷ് ഉല്പാദനകരായ ഉരാല്കലിയുടേതാണ് ഖനി. ഖനിക്കുള്ളിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതായി ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.

