ചൈന : ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വനിതാ ടീമും തുഴച്ചിലില്‍ പുരുഷ ടീമുമാണ് വെള്ളി നേടിയത്. ഷൂട്ടിങില്‍ റമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരും തുഴച്ചിലില്‍ അര്ജുന് ലാലും അരവിന്ദ് സിങുമാണ് അഭിമാന താരങ്ങളായത്.തുഴച്ചിലിലും 10 മീറ്റര്‍ എയര്‍ റൈഫിളിലും ചൈനയാണ് സ്വര്‍ണം നേടിയത്.
ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ റമിതയും മെഹുലി ഘോഷ് ഫൈനലിലുമെത്തിയിട്ടുണ്ട്. വനിത ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ– ബംഗ്ലദേശ് മല്‍സരം പുരോഗമിക്കുകയാണ്. ബംഗ്ലദേശ് 51 റണ്‍സിന് പുറത്തായതോടെ ഇന്ത്യന്‍ മെഡല്‍ നേടാന്‍ സാധ്യതയേറി. പുരുഷ വോളിയിലും ഹോക്കിയിലും ഫുട്ബോളിലും ഇന്ത്യക്ക് ഇന്ന് മല്‍സരങ്ങളുണ്ട്. പുരുഷ വോളി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും. ഉച്ചയ്ക്ക് 12 നാണ് മല്‍സരം.


