ഹാങ്ചോ : ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ബംഗ്ലദേശിനെ തകർത്തെറിഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ കുതിപ്പ്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 51 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 70 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ എട്ടു വിക്കറ്റ് വിജയം. ഫൈനലിൽ ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ– ശ്രീലങ്ക മത്സരത്തിലെ വിജയികളെ ഇന്ത്യ നേരിടും.