ടോക്കിയോ: റഷ്യയെ പ്രധാന കായികമേളകളില്‍ നിന്നെല്ലാം വിലക്കിയേക്കുമെന്ന് ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ). റഷ്യ വാഡക്ക് കൈമാറിയ സ്വന്തം താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. സംഭവത്തില്‍ മൂന്നാഴ്ചക്കകം ബന്ധപ്പെട്ട ഏജന്‍സിക്ക് കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വാഡയുടെ നിര്‍ദേശം.
കഴിഞ്ഞ ജനുവരിയിലാണ് മോസ്കോ ലബോറട്ടറിയില്‍ പരിശോധനയുടെ ഫലങ്ങള്‍ റഷ്യ കൈമാറിയത്. അത്ലറ്റിക് താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളില്‍ ഗുരുതരമായ പിശകുകളുണ്ടെന്നാണ് ‘വാഡ’ കണ്ടുപിടിച്ചത്. മൂന്നാഴ്ചക്കകം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ റഷ്യക്ക് ലോക ചാമ്ബ്യന്‍ഷിപ്പും 2020ലെ ടോക്കിയോ ഒളിമ്ബിക്സും അടക്കമുള്ള കായികമേളകള്‍ നഷ്ടമാകും.
2015 നവംബറിലാണ് റഷ്യയെ അത്റ്റിക്സില്നിന്ന് വിലക്കിയത്. ഇതേത്തുടര്‍ന്നു റിയോ ഒളിമ്ബിക്സിലും ലണ്ടന്‍ ലോക ചാമ്ബ്യന്‍ഷിപ്പിലും റഷ്യക്ക് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. റഷ്യന്‍ ഉത്തേജക വിരുദ്ധ സമിതിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ‘വാഡ’ കുറ്റമുക്തരാക്കിയിരുന്നു. ഇതോടെ, വീണ്ടും ലോകവേദികളില്‍ അവസരം ലഭിച്ചെങ്കിലും പുതിയ നീക്കം കടുത്ത തിരിച്ചടിയാകും.


