ഒട്ടാവ:ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടായിരിക്കാം എന്ന ആരോപണങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയുമായി പങ്കുവെച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘തിങ്കളാഴ്ച ഞാന്‍ സംസാരിച്ച വിശ്വസനീയമായ ആരോപണങ്ങള്‍ കാനഡ ഇന്ത്യയുമായി പങ്കിട്ടിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഞങ്ങള്‍ അത് ചെയ്തു. ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ അവിടെയുണ്ട്, അവര്‍ ഞങ്ങളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിലൂടെ ഈ ഗുരുതര പ്രശ്നത്തിന്റെ അടിത്തട്ടില്‍ എത്താന്‍ കഴിയും’ ട്രൂഡോ പറഞ്ഞു.
അതേസമയം ട്രൂഡോയുടെ പ്രഖ്യാപനത്തിന് മുമ്പ്, കാനഡയില്‍ നിന്നുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരം ലഭിച്ചെന്ന അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചു.


