ഷാർജ: കൈയെത്താ ദൂരത്തേക്കാണ് സ്വർണത്തിന്റെ കുതിപ്പ്. ഇടക്ക് ചെറിയ ചാഞ്ചാട്ടങ്ങളൊക്കെയുണ്ടാകുന്നുണ്ടെങ്കിലും കുതിപ്പിൽ തന്നാണ് പൊന്നിന്റെ പോക്ക്.
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്വര്‍ണ വസ്ത്രം പുറത്തിറക്കിയാണ് ഇപ്പോള്‍ ദുബായ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. 10.5 കിലോഗ്രാം ഭാരം വരുന്ന ഈ അതുല്യമായ നിര്‍മ്മിതി ഇതിനോടകം ഗിന്നസ് റെക്കോഡും സ്വന്തമാക്കിക്കഴിഞ്ഞു.
ഏകദേശം 9.65 കോടി രൂപയാണ് വില വരുന്ന ഈ വസ്ത്രം ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വർണ വസ്ത്രമാണ്. സൗദിയിലെ പ്രമുഖ സ്വർണാഭരണ ബ്രാൻഡായ അൽ റൊമൈസാനിൽ നിന്നാണ് ഈ നിർമിതി. 10 കിലോഗ്രാമിൽ കൂടുതലാണ് (ഏകദേശം 22 പൗണ്ട്) വസ്ത്രത്തിൻ്റെ ഭാരം.980 മണിക്കൂറുകള്‍ ചെലവഴിച്ചാണ് അല്‍ റൊമൈസാനിലെ കലാകാരന്മാര് ദുബായ് ഡ്രസ് നിര്‍മ്മിച്ചതെന്ന് കമ്പനി പറയുന്നു. സ്വര്‍ണത്തിന്റെ തിളക്കത്തിനോടൊപ്പം മധ്യപൂര്‍വേഷ്യന്‍ കലയില്‍ നിന്നുള്ള പ്രചോദനവും ദുബായ് ഡ്രസ്സില്‍ കാണാന്‍ സാധിക്കും. സമൃദ്ധി, സൗന്ദര്യം, ശാക്തീകരണം എന്നിവയെ പ്രതിനിധീകരിക്കുന്ന ഡിസൈനില്‍ വജ്രങ്ങളും മാണിക്യങ്ങളും മരതകങ്ങളും പതിപ്പിച്ചിരിക്കുന്നു.
കൈയിൽ നീണ്ടുനിൽക്കുന്ന സ്വർണ ബ്രേസ്ലെറ്റ്, കിരീടം തുടങ്ങിയവ നിർമാണത്തിലെ കലാവൈഭവം പ്രകടമാക്കുന്നതാണ്. ഷാർജയിൽ നടന്ന 56-ാമത് മിഡിൽ ഈസ്റ്റ് വാച്ച് ആൻഡ് ജ്വല്ലറി ഷോയിലാണ് വസ്ത്രം ആദ്യമായി അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള 1800-ഓളം ഡിസൈനർമാരും കരകൗശല വിദഗ്ധരും പങ്കെടുക്കുന്ന ഷോയിൽ 500 ലധികം പ്രാദേശിക, അന്തർദേശീയ പ്രദർശകരാണ് പങ്കെടുക്കുന്നത്.