കൊളംബോ: ശ്രീലങ്കയില്‍ ഇന്നലെ നടന്ന സ്ഫോടന പരമ്പര
യില്‍ മരിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ത്തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.

ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ സംസ്കാരം ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു.


