കുവൈത്ത്: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് 17000 വിദേശികളെ. ഇഖാമ പരിശോധനയില്‍ പിടിയിലായവരും കോടതി വിധിയിലൂടെ നാടുകടത്തപ്പെട്ടവരും ജയില്‍ ശിക്ഷ അനുഭവിച്ചവരും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. 2018 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ മുപ്പത് പേരെയുള്ള കാലയളവില്‍ പ്രതിദിനം 46ലധികം വിദേശികളെ നാടുകടത്തിയതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്കില്‍ പറയുന്നത്. ഇന്ത്യക്കാരാണ് പട്ടികയില്‍ ഒന്നാമത്. ഈജിപ്ത്, ഫിലിപ്പൈന്‍സ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക. എന്നീ രാജ്യക്കാരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അമേരിക്കകാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. താമസനിയമ ലംഘനം, മദ്യം, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍. ഗുരുതരമായ ഗതാഗതനിയമലംഘനം സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയുടെ പേരിലാണ് കൂടുതല്‍ പേരെയും നാടുകടത്തിയത്. വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്.