ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി അന്തരിച്ചു. ജപ്പാനിലെ മസാസോ നൊനാകൊയാണ് ഞായറാഴ്ച്ച അന്തരിച്ചത്. അന്താരാഷ്ട്ര സംഘടനകളുടെ കണക്കു പ്രകാരം 2018ല്‍ 113 വയസുണ്ടായിരുന്നു മസാസോ നൊനാകൊയ്ക്ക്. 2018-ലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് മസാസോയെ ലോകമുത്തച്ഛനായി അംഗീകരിച്ചത്. രണ്ട് ആണ്‍ക്കുട്ടികളുടെയും മൂന്ന് പെണ്‍ക്കുട്ടികളുടെയും പിതാവായ അദേഹം ജപ്പാനിലെ അഷോറയില് റിസോര്‍ട്ട് നടത്തിപ്പുകാരനായിരുന്നു.
തന്റെ യുവത്വ കാലത്ത് കര്‍ഷകനായും, മരംവെട്ടുകാരനായും ജോലിയെടുത്തിട്ടുള്ള മസാസോ മരണം വരെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലതെയാണ് ജീവിച്ചത്. വലിയ മധുരപ്രിയനുമായിരുന്നെങ്കിലും പ്രമേഹരോഗമടക്കം രോഗങ്ങളൊന്നുമില്ലാതെ ജീവിക്കാനയത് അധ്വാനപ്രിയനായിരുന്നതുകൊണ്ടാണെന്നാണ് നാട്ടുകാരുടെ പക്ഷം. 2013-ല്‍ നൂറ്റിപതിനാറാം വയസില്‍ അന്തരിച്ച ജിറോയിമോന് കിമൂറയാണ് ഇതിനുമുമ്പ് ജപ്പാനില്‍ ജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി. 122 വര്‍ഷം ജീവിച്ച ഫ്രഞ്ച് വനിത ജെയിന് കാല്മെറ്റാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി.

