ഗാസ : ഗാസ മുനമ്പിൽ കര വഴിയുള്ള ആക്രമണം ഉടൻ നടത്തുമെന്ന സൂചന നൽകി ഇസ്രയേൽ. ഹമാസ് ഭരിക്കുന്ന പലസ്തീനിലെ ഗാസ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുo. 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധം ദീർഘകാലത്തേക്ക് തുടരുമെന്നും പോരാട്ടം ബുദ്ധിമുട്ടേറിയതും തീവ്രവും ആയിരിക്കുമെന്നും ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

