പാരിസ്: പാരിസിനെ ആശങ്കയിലാഴ്ത്തി ഈഫല്‍ ടവറില്‍ അജ്ഞാതന്‍ വലിഞ്ഞ് കയറി. പ്രവേശന കവാടത്തില്‍നിന്ന് ടിക്കറ്റെടുത്ത അജ്ഞാതനായ സന്ദര്ശകന് മിനുട്ടുകള്‍ക്ക് ശേഷം ടവറിന് മുകളിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ ടവര്‍ അടക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
AFP: Eiffel Tower evacuated after climber spotted on monument. (File pic) pic.twitter.com/i9976K2xpI
— ANI (@ANI) May 20, 2019
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഒരു മണിക്കൂറോളം ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തി മൂന്നരയോടെ ഇയാളെ പിടികൂടി. പൊലീസും അഗ്നിശമനസേനാ വിഭാഹങ്ങളും എത്തിയാണ് ആളുകളെ ഒഴിപ്പിച്ച് അജ്ഞാതനെ പിടികൂടിയത്.
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ടവറില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞതായി അന്തര്‍ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


