വാഷിംഗ്ടണ്‍: അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകള്‍ ജനുവരിയില്‍ നടക്കും. ഇരു രാജ്യങ്ങലും തമ്മിലുള്ള വ്യാപാരമേഖലയിലെ സഹകരണം വര്ധിപ്പിക്കുകയാണ്പ്രധാന ലക്ഷ്യം. നികുതി വര്‍ധന ഒഴിവാക്കുന്നത് സംബന്ധിച്ചാകും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ പ്രധാനമായും ചര്‍ച്ചചെയ്യും. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിന്‍ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളോട് പങ്കുവച്ചത്.

ചൈനയ്ക്കു മേലുള്ള നികുതി വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതു മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. ചര്‍ച്ചകള്‍ വിജയത്തിലെത്തിക്കാനായില്ലെങ്കില് വന്‍ നികുതി വര്‍ധന ഏര്‍പ്പെടുത്തുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നല്കുന്ന സൂചന


