സൈബീരിയ: റഷ്യയിലെ സൈബീരിയന്‍ പ്രവിശ്യയില്‍ ഡാം തകര്‍ന്ന് 15 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും 13 പേരെ കാണാതായെന്നുമാണ് വിവരം. ക്രാസ്നോയാര്‍സ്ക് മേഖലയിലെ സ്വര്‍ണ ഖനിയോട് ചേര്‍ന്നുള്ള ഡാമാണ് തകര്‍ന്നത്.
ഖനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്തിരുന്നത്. ദുരന്തബാധിതര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.


