ഹേഗ്: കുല്ഭൂഷണ് ജാദവിന്റെ കേസില്‍ വാദം നീട്ടിവെയ്ക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. കേസ് പരിഗണിക്കുന്ന അന്താരാഷ്ടര നീതിന്യായ കോടതിയിലെ പാക്കിസ്ഥാന്റെ അഡ്ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അതിനാല്‍ പുതിയ ജഡ്ജി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ വിചാരണ നീട്ടിവെയ്ക്കണമെന്നാണ് പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയില്‍ അറിയിച്ചത്. കുടാതെ പാക്കിസ്ഥാന്റെ ജഡ്ജി കോടതിയില്‍ ഇല്ലാത്തത് ഗുണകരമാവില്ലെന്നും പാക്കിസ്ഥാന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറന്‍ അന്‍വര്‍ മന്‍സൂര്‍ അറിയിച്ചത്. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി.


