ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഒരേ മനസോടെ ഒന്നിച്ച് നില്‍ക്കുകയാണ് ഓഷ്യാന്യയന് രാജ്യം. ഇരകളുടെ കുടുംബത്തിന് ആശ്വസവുമായി ഹിജാബ് ധരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡന് മുതല്‍ ന്യുസീലാന്റിലെ സാധാരണ ജനങ്ങള്‍ വരെ ഒന്നിച്ച് നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് ഒരു ചിത്രം വൈറലാകുന്നത്.

നിസ്കാര നിര കൊണ്ട് ന്യൂസിലന്‍ഡ് എംബ്ലം വരച്ച് കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ് ചിത്രം. ലോകമെങ്ങും വൈറലാകുകയാണ് ഈ ചിത്രം. നമസ്കാരത്തിനു വരിചേര്‍ന്ന് നില്ക്കുന്ന ഇസ്ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ അൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്ലാഗില്‍ (വെള്ളി പുല്‍ച്ചെടി) ചിത്രീകരിക്കുന്നതാണ് ചിത്രം. ന്യൂസീലാന്റ് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസിന്റെ ഒരു ഫാന്‍ പേജില്‍ ഇത് വൈറലായതോടെ ചിത്രം ആഗോള വ്യാപകമായി എത്തിയത്.
In remembrance of the innocent who has fallen… Let's unite in the face of bigotry. #hellobrother #newzealand…
Posted by Keith Lee on Saturday, March 16, 2019


