കടലിനടിയിലും ആകാശത്തുവച്ചുമൊക്കെ പ്രണയാഭ്യർഥനകള് നടത്തിയത് നേരത്തെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, സർഫിങ്ങിനിടെ കാമുകിയോട് വിവാഹാഭ്യർഥന നടത്തിയ യുവാവിന് പറ്റിയ അമ്മിളി ഓർത്ത് ചിരിക്കുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ.
ഹവായ് സ്വദേശിയായ ക്രിസ് ഗാർത്ത് ആണ് തന്റെ കാമുകി ലോറൻ ഓയിയോട് സർഫിങ്ങിനിടെ വിവാഹാഭ്യർഥന നടത്തിയത്. ജീവിതത്തിലെ മനോഹരമായ ഒരു നിമിഷം സമ്മാനിക്കാനാണ് തികച്ചും വ്യത്യസ്തമായി രീതിയിൽ ക്രിസ് വിവാഹാഭ്യർഥന നടത്തിയത്. എന്നാൽ, റൊമാൻസിന് പകരം വിവാഹാഭ്യർഥന അവസാനിച്ചത് കൂട്ടച്ചിരിയിലായിരുന്നു എന്നുമാത്രം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വൈക്കിയിലെ ക്വീൻസ് ബീച്ചിൽ വച്ചാണ് ക്രിസും ലോറനും കണ്ടുമുട്ടിയത്. അന്ന് പരിചയപ്പെട്ട ഇരുവരും പെട്ടെന്ന് തന്നെ പ്രണയത്തിലായി. വർഷങ്ങൾക്ക് ശേഷം അതേ ബീച്ചിൽ സർഫിങ്ങിന് എത്തിയിരിക്കുകയാണ് ഇരുവരും. സർഫിങ്ങിനിടെ കടലിന് നടുവിൽ വച്ച് ലോറനോട് വിവാഹാഭ്യർഥന നടത്താനായിരുന്നു ക്രിസിന്റെ പദ്ധതി. അതിനായാണ് ലോറനെ ക്രിസ് ബീച്ചിലേക്ക് ക്ഷണിച്ചത്.


