കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയ ചൈനയില്‍ വെള്ളപ്പൊക്കം. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കോടിക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നും 141 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 25 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്നും അധികൃതര്‍ പറഞ്ഞു. ഏകദേശം 1200 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയത്. വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ പ്രധാന നദികളിലെല്ലാം അപകട നിലക്കും മുകളിലാണ് ജല നിരപ്പ് ഉയര്‍ന്ന് കഴിഞ്ഞു. ജനങ്ങള്‍ക്ക് കനത്ത സുരക്ഷയുറപ്പിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

