ബിഷ്കേക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്സിഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പാക് വ്യോപരിധിയില്‍ പ്രവേശിക്കാതെ ഒമാന്‍ വഴിയാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കേകിലേക്ക് പോകുന്നത്. ബിഷ്കേകില്‍ എത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താനും തയ്യാറായിട്ടില്ല.
ഉച്ചയോടെ അദ്ദേഹം കിര്‍ഗിസ്ഥാനിലെത്തും. ക്സി ജിന്‍പിങിന് പുറമെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സോറന്‍ബോയ് ജീന്‍ബെകോവുമായും മോദി ചര്‍ച്ച നടത്തും. തുടര്‍ന്ന് കിര്‍ഗിസ്ഥാനിലെ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സന്നിഹിതനാകും.


