വിചിത്രമായ പല നിയമങ്ങൾ കൊണ്ട് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ശക്തമായ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്.രാജ്യത്തെ പൗരന്മാരുടെ വ്യക്തി ജീവിതത്തിലും നിരന്തരം ഇടപെടുന്ന കിം ജോങ് ഉൻ സർക്കാരിന്റെ പുതിയ നിയമമാണ് ചുവന്ന ലിപ്സ്റ്റിക്ക് നിരോധനം. അതും വളരെ വിചിത്രമായ ഒരു കാരണം കൊണ്ട്.
ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനംനിയമം കർശനമായി നടപ്പാക്കുമെന്നും രാജ്യത്തെ പൗരന്മാർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫാഷൻ പോലീസ് എന്ന പേരിൽ സേനയെ രൂപീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒപ്പം ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകൾ വളരെ ആകർഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിൻറെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്നും സർക്കാർ കരുതുന്നുണ്ട്.


