തന്നെ വഞ്ചിച്ച കാമുകന്റെ 20 കോടിയുടെ കാര്‍ കാമുകി ചെരിപ്പുകൊണ്ടു തല്ലിത്തകര്‍ത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്.
20 കോടിയുടെ ബുഗാട്ടി ഷിറോണ്‍ സൂപ്പര്‍ കാറിന്റെ വിന്റ് ഷീല്‍ഡ് യുവതി ഹൈഹീല്‍ ചെരുപ്പുകൊണ്ട് തകര്‍ത്തെന്നും ബോഡിയിലാകെ കറുത്ത പെയിന്റില്‍ ചതിയന്‍ എന്നെഴുതിയെന്നും പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്. ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്.
എന്നാല്‍ ഇത് വ്യാജ വിഡിയോ ആണെന്ന വാദവുമായി ഒരുവിഭാഗം ബുഗാട്ടി ആരാധകര്‍ രംഗത്തെത്തി. ഹൈഹീല്‍ ചെരുപ്പിന് അടിച്ചാല്‍ പൊട്ടുന്ന വിന്‍ഡ് ഷീല്‍ഡല്ല ഷിറോണിന്റേതെന്നാണ് ഇവരുടെ വാദം. എന്താണേലും വീഡിയോ വൈറലായിട്ടുണ്ട്.


