ഇസ്ലാമാബാദ്: പുല്‍വാമാ ഭീകരാക്രമണത്തിന് മറുപടിയായി ബലാക്കോട്ട് അടക്കമുള്ള ജയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ തുടരുകയാണ്. എത്രപേര്‍ ബലാക്കോട്ടില്‍ കൊല്ലപ്പെട്ടന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനാകട്ടെ ആളില്ലാത്ത മേഖലയിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന വാദത്തിലാണ്.

അതിനിടയിലാണ് ഇന്ത്യയുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് പാക്കിസ്ഥാന് ആക്ടിവിസ്റ്റ് രംഗത്തെത്തിയത്. ഇന്ത്യന്‍ വ്യോമനസേന ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇവിടെനിന്ന് നിരവധി മൃതദേഹങ്ങള്‍ മാറ്റിയിട്ടുണ്ടെന്നാണ് സെന്‍ജ് ഹസന് സെറിംങ്ങ് പറയുന്നത്. ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയിലേക്കാണ് മൃതശരീരങ്ങള്‍ മാറ്റിയതെന്നും ഇക്കാര്യം ഉറുദു പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്.


