ടൈം വാരിക ‘പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ആയി തുര്‍ക്കിയില്‍ വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ തിരഞ്ഞെടുത്തു. തുര്‍ക്കി കോണ്‍സുലേറ്റില്‍ നാല് വ്യത്യസ്ത കവര്പേജുകളിലായാണ് മാധ്യപ്രവര്ത്തകെര അവതരിപ്പിച്ചത്. ഇക്കുറി നാല് കവറുകളിലായി എട്ട് മാധ്യമപ്രവര്‍ത്തകരെയാണ് ടൈം വാരിക പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തത്.
സൌദി അറേബ്യന്‍ ഭരണകൂടത്തിനെതിരായ ലേഖനങ്ങളുടെ പേരില്‍ രാജ്യം വിടേണ്ടി വരികയും പിന്നീട് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെടുകയും ചെയ്ത ജമാല്‍ ഖഷോഗിക്കായി ഒരു കവര്‍ നീക്കിവെച്ചിരിക്കുന്നു.
മുന്‍ സി.എന്‍.എന്‍ റിപ്പോര്‍ട്ടറും ഫിലിപ്പീന്‍സിലെ ‘റാപ്ലര്‍’ എന്ന വാര്‍ത്താ വെബ്സൈറ്റിന്റെ സ്ഥാപകയുമായ മരിയ റെസ്സയെ മറ്റൊരു കവറില്‍ അവതരിപ്പിക്കുന്നു. ജോലിക്കിടെ വെടിയേറ്റ് മരിച്ച, യു.എസ് പത്രമായ ക്യാപിറ്റല്‍ ഗസറ്റിലെ അഞ്ച് മാധ്യമപ്രവര്‍ത്തകരെ മറ്റൊരു കവറില്‍ അവതരിപ്പിക്കുന്നു. മ്യാന്മറില് റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ പുറംലോകത്തെത്തിച്ചതിന് തടവില്‍ കഴിയുന്ന റോയിട്ടേഴ്സ് റിപ്പോര്‍ട്ടര്‍മാരായ വാ ലോണ്‍, ക്വാവ സോവു എന്നിവരും അവരുടെ ഭാര്യമാരുമാണ് മൂന്നാമത്തെ കവറില്‍. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്ട്ടിയുടെ നയങ്ങള്‍ തുറന്നുകാണിച്ച മരിയ റെസ നിരവധി ഇപ്പോള്‍ ജയിലിലാണ്.
ജമാല്‍ ഖഷോഗി, ടൈം വാരികയുടെ ‘പേഴ്സണ്‍ ഓഫ് ദി ഇയര്‍’

