ദുബായ്: ഇന്ത്യ സാക്ഷ്യം വഹിച്ചത് അസഹിഷ്ണുതയുടെ നാലര വര്‍ഷങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഎഇ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ മോദി ഭരണകാലത്ത് രാജ്യത്തുണ്ടായ പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള വിമര്‍ശനങ്ങളാണ് നടത്തുന്നത്. ഐഎംടി ദുബായ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുത എന്നത് നമ്മുടെ സംസ്കാരമാണ്. പക്ഷേ, ഇപ്പോള്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രശ്നങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷങ്ങളിലുണ്ടായി. അത് അധികാരത്തിലിരിക്കുന്നവര്‍ കാരണമാണ്. അധികാരത്തിലുള്ളവരുടെ മനോനില കൊണ്ട് രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണ്. എല്ലാവരുടെയും ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. അല്ലാതെ ഒരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കുന്നതല്ല. മറ്റുള്ളവരെ കേള്‍ക്കുക എന്ന ചിന്തയുള്ള രാജ്യമാണിതെന്നും രാഹുല്‍ പറഞ്ഞു.

