ആഗോള കൊവിഡ് രോഗികളുടെ എണ്ണം 1.26 കോടി കവിഞ്ഞു. 24 മണിക്കൂറിനിടെ 2.30 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,61,980 പേര് ഇതുവരെ മരിച്ചു. ഒരു ദിവസം മാത്രം 5,357 പേരാണ് മരിച്ചത്. കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുള്ള അമേരിക്കയില്‍ രോഗികകള്‍ 32 ലക്ഷം കടന്നു. പുതുതായി 71,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45000 ത്തിലേറേ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ ആകെ കൊവിഡ് മരണം 70,000 കടന്നു. രോഗ ബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷം കടന്നു.

