
ബലാത്സംഗ കേസില്‍ പ്രതിയായ അസാഞ്ജ് ഏഴ് വര്‍ഷത്തോളമായി ഇവിടെ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഇക്വഡോര്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് അറസ്റ്റെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു.
അടുത്ത കാലത്ത് ഇക്വഡോര്‍ സര്‍ക്കാരിന് അസാഞ്ജിനോടുള്ള നീരസമാണ് അഭയം നല്‍കിയത് പിന്‍വലിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്.
അസാഞ്ജിന് അഭയം നല്‍കാനുള്ള തീരുമാനം തങ്ങള്‍ പിന്‍വലിച്ചതായി ഇക്വഡോര്‍ പ്രസിഡന്റ് ലെനിന് മൊറിനോ പറഞ്ഞു.
2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതിലൂടെയാണ് ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാഞ്ജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
വിവിധരാജ്യങ്ങളിലെ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്സൈറ്റിലൂടെയും ഒരുകോടിയിലേറെ രേഖകള്‍ പ്രസിദ്ധീകരിച്ചു. 2006 ല്‍ ആരംഭിച്ച വിക്കിലീക്സ് പലതവണ നിരോധിച്ചുവെങ്കിലും പല ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
അമേരിക്ക അസാഞ്ജിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും അദ്ദേഹത്തെ പിടികൂടാന്‍ വിവിധ രാജ്യങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. അസാഞ്ജിനെ പിടികൂടുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് അമേരിക്ക പലതവണ വ്യക്തമാക്കിയിട്ടുണ്ട്.


