അബുദാബി: അബുദാബിയിലെ കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം. അബുദാബിയ ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയത്.
അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്കു പുറമേ ഹിന്ദി കൂടി ഉള്‍പ്പെടുത്തി അബുദാബി കോടതിയിലെ അപേക്ഷാ ഫോമുകള്‍ പരിഷ്കരിച്ചു. നേരത്തെ അറബിക് ഭാഷയില്‍ മാത്രമായിരുന്നു സേവനമെങ്കില് കഴിഞ്ഞ വര്‍ഷം ഇംഗ്ലിഷില്‍ പരാതിപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

