കൊവിഡ് രോഗബാധിതരുടെ ആഗോള നിരക്ക് ദിനം പ്രതി അമ്പരിപ്പിച്ച് മുന്നോട്ട് നീങ്ങുകയാണ്. നിലവില്‍ 40,12,769 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,76,215 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 13,85,124 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. കൊവിഡില്‍ നിന്ന് ലോകം എന്ന് മുക്തി നേടുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
നിലവില്‍ കൊവിഡ് പിടിമുറുക്കിയിരിക്കുന്ന അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 13,21,785 ആയി. 78,615 പേര്‍ക്ക് ഇവിടെ ജീവന് നഷ്ടപ്പെട്ടു. 2,23,603 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം സ്പെയിന്- 2,60,117, ഇറ്റലി- 2,17,185, ബ്രിട്ടന്- 2,11,364, റഷ്യ- 1,87,859 ഫ്രാന്‍സ്- 176,079, ജര്‍മനി- 1,70,588, ബ്രസീല്‍- 1,46,894, തുര്‍ക്കി- 1,35,569, ഇറാന്- 1,04,691 ഇപ്രകാരമാണ്.


