ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 3 പേര് മരിച്ചു. 600 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 82 പേരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രാദേശിക സമയം 9.30 ഓടെയാണ് ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയില്‍ മൌണ്ടേന്‍ വ്യൂ സ്റ്റേഷനില്‍ അപകടമുണ്ടായത്.
യാത്രക്കാരുമായി വന്ന ട്രെയിന്‍ ചരക്കുമായി വന്ന ട്രെയിനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 3 പേര് മരിക്കുകയും 600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 82 പേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ റെയില്‍വെ മാര്‍ഗമാണ് അപകടം മൂലം തടസപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രിട്ടോറിയയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 320 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

