ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്റെ ഗര്‍ഭധാരണവും പ്രസവവും. ടെക്സാസിലെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്സനും സ്റ്റീഫന്‍ ഗായെത്തിനുമാണ് കുഞ്ഞ് പിറന്നത്. സ്ത്രീയില്‍ നിന്നും പരുഷനായി മാറാനുള്ള ചികില്‍സകള്‍ 21 ആം വയസിലാണ് സിംപ്സന് തുടങ്ങിയത്. ആര്‍ത്തവമുള്‍പ്പടെയുള്ള സ്ത്രീസഹജമായ പ്രക്രിയകള്‍ നിലച്ചിരുന്നു.

മാറിടം മുറിച്ചുകളയുന്ന ശസ്ത്രക്രിയയും ചെയ്ത് പൂര്‍ണ്ണമായും പുരുഷനായി മാറുന്നതിനുള്ള തയാറെടുപ്പിലായിരുന്നു സിംപ്സണ്. യോനിയും ഗര്‍ഭപാത്രവും അണ്ഡവാഹിനിക്കുഴലും എടുത്തുകളഞ്ഞിരുന്നില്ല. കുഞ്ഞിനായി ടെസ്റ്റോസ്റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും ആര്‍ത്തവമില്ലാത്തതിനാല്‍ കുഞ്ഞിനായുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടറുമാര് വിധിയെഴുതിയത്.

എന്നാല്‍ 2018 ഫെബ്രുവരിയില്‍ ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ട് ഇയാള്‍ ഗര്‍ഭം ധരിക്കുകയായിരുന്നു. ഗര്‍ഭകാലത്ത് സിംപ്സന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയും പരിഹാസവുമായിരുന്നുവെന്നാണ് ഗായെത്ത് പറയുന്നത്. അപരിചിതര്‍ പോലും സിംപസനെ പരിഹാസങ്ങള്‍ കൊണ്ടും തുറിച്ച് നോട്ടങ്ങള്‍ കൊണ്ടും വേദനിപ്പിച്ചിരുന്നു. പ്രസവ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എങ്കിലും കുഞ്ഞിന്റെ വരവ് തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കിയെന്നാണ് ഇരുവരും പറയുന്നത്.


