കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് 40 ലക്ഷത്തോട് അടുക്കുന്നു. നിലവില്‍ 38,21,726 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,65,045 പേര് മരിക്കുകയും 12,99,511 പേര് രോഗമുക്തരാവുകയും ചെയ്തു.
അമേരിക്ക- 12,63,092, സ്പെയിന്- 2,53,682, ഇറ്റലി- 2,14,457, ബ്രിട്ടന്- 2,01,101, ഫ്രാന്‍സ്- 1,74,191, ജര്‍മനി- 1,68,162 , റഷ്യ- 1,65,929, തുര്‍ക്കി- 1,31,744, ബ്രസീല്‍- 1,26,611, ഇറാന്- 1,01,650 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്ക്.
അമേരിക്ക തന്നെയാണ് കൊവിഡ് മരണ നിരക്കിലും ഏറ്റവും മുന്നിലുള്ളത്.74,799 പേരാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്.


