നിയാമേ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര് കൊല്ലപ്പെട്ടു. 37ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം.

ആര്‍എന്‍1 റോഡിലൂടെ ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുമ്പോഴാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രസിഡന്റ് മഹമദു ഇസോഫു പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.


