റിയാദ്: ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം. റിയാദിലാണ് ഇത്തവണത്തെ ജിസിസി ഉച്ചകോടി നടക്കുന്നത്. സൗദി ഭരണാധികാരിയുടെ ക്ഷണക്കത്ത് ജിസിസി സെക്രട്ടറി മുഖേന ഖത്തര്‍ വിദേശകാര്യമന്ത്രിക്ക് കൈമാറി. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദാണ് ജിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തറിനെ നേരിട്ട് ക്ഷണിച്ചത്. റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍, കുവൈത്ത് അമീറുമാര്‍ പങ്കെടുത്തെങ്കിലും ബാക്കി രാജ്യങ്ങള്‍ പ്രതിനിധികളെ അയക്കുക മാത്രമാണ് ചെയ്തത്.

